കോട്ടയം: പുതുപള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി. ചങ്ങനാശ്ശേരി പെരുന്നയിൽ മന്ത്രി വി വാസവനോടൊത്താണ് ജെയ്ക് എത്തിയത്. സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി മിത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇടുപക്ഷവും എൻഎസ്എസും തമ്മിൽ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് സന്ദർശനം.
15 മിനിറ്റോളം നീളുന്നതായിരുന്നു ജെയ്കും സുകുമാരൻ നായരും തമ്മിലുള്ള കൂടിക്കാഴ്ച. ഉപതിരഞ്ഞെടുപ്പിൽ പിന്തുണ തേടിയ ജെയ്കിനോട് സമദൂരമാണ് എൻഎസ്എസ് നിലപാടെന്ന് സുകുമാരൻ നായർ അറിയിച്ചു.
ഇന്നലെയാണ് പുതുപ്പള്ളിയിലെ എൻഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്കിനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയത്. 33 കാരനായ ജെയ്കിന്റെ മൂന്നാം അങ്കമാണ് പുതുപള്ളിയിലേത്.
അതേസമയം ഗണപതി മിത്ത് വിവാദത്തിൽ ഷംസീർ മാപ്പ് പറയണമെന്ന എൻഎസ്എസിന്റെ ആവശ്യം സിപിഎം ഇത് വരെ അംഗീകരിച്ചിട്ടില്ല. എകെ ബാലനടക്കം സുകുമാരൻ നായർക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ എൻഎസ്എസ് നാമജപഘോയാത്ര നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ പോലീസ് കേസ് എടുക്കുക കൂടി ചെയ്തതോടെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Discussion about this post