എറണാകുളം: മഹാരാജാസ് കോളേജിൽ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച കെഎസ്‌യു നേതാവടക്കമുള്ള വിദ്യാർത്ഥികൾക്കെതിരെ നടപടി. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറ് പേരെ സസ്‌പെൻഡ് ചെയ്തു. അദ്ധ്യാപകനെ അപമാനിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അപമാനിച്ചത്. ക്ലാസ് എടുക്കുന്നതിനിടെ ഫാസിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ കളിച്ചും ചിരിച്ചും ക്ലാസിൽ ഇരുന്ന് ബുദ്ധിമുട്ട് ഉണ്ടാക്കുകയായിരുന്നു. ഇതിന് പുറമേ അനുവാദമില്ലാതെ ക്ലാസിലേക്ക് പ്രവേശിക്കുകും പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ക്ലാസിലെ വിദ്യാർത്ഥികളിൽ ചിലർ ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പ്രിയേഷും കുടുംബവും പരാതിയുമായി രംഗത്ത് എത്തി. ഇതോടെയാണ് കോളേജ് നടപടി സ്വീകരിച്ചത്. അതേസമയം സംഭവത്തിൽ കെ എസ് യു നേതാവിനും വിദ്യാർത്ഥികൾക്കുമെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്.
Discussion about this post