ന്യൂഡൽഹി : 108 ഇതളുകൾ ഉള്ള പുതിയ താമര പ്രദർശിപ്പിച്ച് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. നമോ 108 എന്ന് പേരിട്ടിരിക്കുന്ന താമര പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള ഗവേഷണ കേന്ദ്രമായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR)-നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NBRI) ആണ് ഈ പുതിയ ഇനം താമര വികസിപ്പിച്ചെടുത്തത്. ഈ താമരയുടെ ചിത്രം അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണ്, നമ്മുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. പുതിയ ഇനം താമര ‘നമോ 108’ പുറത്തിറക്കുന്നതിൽ അഭിമാനിക്കുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ പൂവാണ് നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചിരിക്കുന്നത്.
താമര പൂവിന്റെ നാരുകൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളും താമരപ്പൂക്കളിൽ നിന്നുള്ള ‘ഫ്രോട്ടസ്’ എന്ന പെർഫ്യൂമും കേന്ദ്രമന്ത്രി പുറത്തിറക്കി. ലോട്ടസ് റിസർച്ച് പ്രോഗ്രാമിന്റെ ഭാഗമായി എൻബിആർഐ, എഫ്എഫ്ഡിസിയുമായി സഹകരിച്ചാണ് പെർഫ്യൂമും വസ്ത്രങ്ങളും വികസിപ്പിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഈ താമരയ്ക്ക് ‘നമോ 108’ എന്ന് പേരിട്ടതിന് എൻബിആർഐയെ ജിതേന്ദ്ര സിംഗ് പ്രശംസിച്ചു. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന്റെ പത്താം വാർഷികത്തിൽ നരേന്ദ്രമോദിക്കുള്ള സമ്മാനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
#Lotus is the national flower of India and a symbol of faith for us. Proud to launch new variety #Lotus flower ‘Namoh 108’, first of its kind whose genome is completely sequenced for its characteristics. Developed by National Botanical Research Institute #Lucknow. pic.twitter.com/cgEdXbjFN3
— Dr Jitendra Singh (मोदी का परिवार) (@DrJitendraSingh) August 19, 2023
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശാസ്ത്ര സാങ്കേതിക മന്ത്രാലയം AromaMission, Tulip Project, Namoh Lotus 108 തുടങ്ങിയ വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്, ഇത് കാർഷിക സമ്പദ്വ്യവസ്ഥയെ വളരെയധികം ഉത്തേജിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post