കോഴിക്കോട്; സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കേസിൽ യുവ സിനിമാ സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36) പോലീസ് അറസ്റ്റ് ചെയ്തു.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഡിവൈഎസ്പി ഹരിപ്രസാദിന് ലഭിച്ച പരാതിയിലാണ് അറസ്റ്റ്. ഒളിവിൽ പോയ പ്രതിയെ നടക്കാവിൽ വെച്ചാണ് പിടികൂടിയത്. ജാസിക് അലി കേസ് എടുത്തിന് ശേഷം നടക്കാവിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എസ്‌ഐ എ അനീഷിന്റെ നേതൃത്വത്തിൽ കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
‘ബൈനറി’ സിഅവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലസ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നര മാസം മുൻപ് ഇയാൾ അറസ്റ്റിലായിരുന്നു. തുടർന്ന് ജാമ്യം നേടി പുറത്തിറങ്ങി. ഇതിനിടയിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന വിവരം പോലീസിന് ലഭിച്ചത്
Discussion about this post