മലപ്പുറം: തുവ്വൂരിൽ കൃഷി ഭവനിലെ താത്കാലിക ജീവനക്കാരിയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വീട്ടുടമ വിഷ്ണു, രണ്ട് സഹോദരങ്ങൾ, സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം മൃതദേഹം ഇന്ന് പുറത്തെടുക്കും.
പ്രദേശവാസിയായ സുജിത എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് സചന മൃതദേഹം പുറത്തെടുത്തുള്ള പരിശോധനയിൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. ആഭരണം കൈക്കലാക്കുന്നതിന് വേണ്ടിയാണ് നാല് പേരും ചേർന്ന് കൃത്യം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.
പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത. ഇക്കഴിഞ്ഞ 11 മുതൽ സുജിതയെ കാണാനില്ലായിരുന്നു. പഞ്ചായത്തിൽ താത്കാലിക ജീവനക്കാരൻ ആയിരുന്നു വിഷ്ണു. ഇരുവരും തമ്മിലുളള അടുപ്പത്തെ തുടർന്ന് കഴിഞ്ഞ ദിവസം വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചിട്ടതായി വിഷ്ണു വെളിപ്പെടുത്തിയത്. ഇതോടെ പോലീസ് രാത്രിയെത്തി പരിശോധന നടത്തുകയായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിഷ്ണുവിനെയും മറ്റുള്ള പ്രതികളെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.
Discussion about this post