കണ്ണൂർ: മുൻ മന്ത്രിയും എം എൽ എയുമായ കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയെന്ന് ആരോപണം. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ കോഴ്സിൽ ശൈലജയുടെ ആത്മകഥയായ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്‘ ഉൾപ്പെടുത്തി എന്നാണ് ആരോപണം. സിലബസിന്റെ ചോർന്ന പതിപ്പ് എന്ന നിലയിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഡോക്യുമെന്റിലാണ് കെ കെ ശൈലജയുടെ ആത്മകഥയുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്.
അതേസമയം പിജി ക്ലാസുകൾ ആരംഭിച്ചിട്ടും സർവകലാശല ഇതുവരെ കോളേജുകൾക്ക് ഔദ്യോഗികമായി സിലബസ് നൽകിയിട്ടില്ല. ഇപ്പോൾ സിലബസിന്റെ പകർപ്പ് പുറത്ത് വന്നിരിക്കുന്നത് സർവകലാശാലയുടെ അറിവോടെയ്അല്ലെന്നും രജിസ്ട്രാർ പറയുന്നു.
എന്നാൽ സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാൽ അഡ്ഹോക് കമ്മിറ്റികളാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നതെന്നും ഇതിൽ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മറുപക്ഷം ആരോപിക്കുന്നു. ഏതായാലും സിലബസ് രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ അദ്ധ്യപക വിദ്യാർത്ഥി സംഘടനകൾ എന്നാണ് വിവരം.
Discussion about this post