കൊച്ചി: ജനങ്ങൾക്ക് ഏറെ സന്തോഷകരമായ ഓണമാണ് ഇത്തവണത്തേതെന്ന് വ്യവസായമന്ത്രി പി രാജീവ്. ജനങ്ങൾക്ക് സന്തോഷം വേണ്ട എന്ന് കരുതുന്നവർക്കാണ് ഇത് സങ്കടകരമായ ഓണമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരിയിൽ കാർഷികോത്സവത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി പി രാജീവ്.
അതേസമയം കുട്ടിക്കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനു മണ്ഡലത്തിലെ സ്‌കൂളുകളിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുമെന്നു മന്ത്രി പി.രാജീവ് അറിയിച്ചു. കൃഷിക്കൊപ്പം കളമശേരിയുടെ തുടർച്ചയായി കുട്ടികളിലെ കാർഷിക താൽപര്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കുമെന്നു മന്ത്രി പറഞ്ഞു.
പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ ധനവകുപ്പ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നെന്നും മന്ത്രി പറഞ്ഞു. അതേസമയം ഓണത്തിനുള്ള കിറ്റ് വിതരണത്തിന് പോലും പാടുപെടുകയാണ് സംസ്ഥാന സർക്കാർ. ഇതുവരെ പൂർത്തിയായത് പത്ത് ശതമാനം കിറ്റ് വിതരണം മാത്രമാണ് നടന്നിട്ടുള്ളത്. സ്‌കൂളിലെ പാചകക്കാർക്ക് പണം കൊടുത്തിട്ട് 12 മാസമായി. കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് സഹായം നൽകുന്ന ആശ്വാസ കിരണം പദ്ധതിയിൽ നിന്ന് പണം കൊടുത്തിട്ട് 12 മാസം കഴിഞ്ഞു. കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് പെൻഷൻ കൊടുത്തിട്ട് മാസങ്ങളായി. ലോട്ടറി, കയർ മേഖല എല്ലായിടത്തും പണം നൽകാനുണ്ടെന്നാണ് ആരോപണം.
Discussion about this post