തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫിസിയോ തെറാപ്പിസ്റ്റായ ബെൻസി ഷാജി (26) യാണ് മരിച്ച നിലയിൽ കണ്ടത്. വിതുര മരുതാമല സ്വദേശിനിയാണ് പെൺകുട്ടി. ഇന്ന് രാവിലെ 11 മണിയോടെയാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മരിച്ച ബെൻസിയും ഭർത്താവ് ജോബിനും നാല് മാസം മുൻപാണ് വാടകയ്ക്ക് വീടെടുത്ത് താമസം ആരംഭിച്ചത്. കൊറിയർ സർവ്വീസ് ജീവനക്കാരനായ ജോബിൻ 11 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഏറെ നേരം വിളിച്ചിട്ടും ബെൻസി വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ജോബിൻ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയിൽ ബെൻസിയെ തൂങ്ങിയ നിലയിലാണ് കണ്ടത്. ആര്യനാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
ഇന്ന് രാവിലെ തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 23 വയസ്സായിരുന്നു. ജൂൺ 12നാണ് അക്ഷയ് രാജുമായുള്ള രേഷ്മയുടെ വിവാഹം നടന്നത്. ഭർത്താവ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ആരോപണം ഉയരുന്നുണ്ട്
Discussion about this post