കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സ്വന്തമാക്കി റോബിൻ മോട്ടോഴ്‌സ്. ഓൾ ഇന്ത്യാ പെർമിറ്റ് എടുക്കുന്ന ബസുകൾക്ക് ഏത് റൂട്ടിലും പെർമിറ്റില്ലാത്തെ റൂട്ട് ബസുകളെപ്പോലെ ഓടാൻ അനുമതിയെന്ന കേന്ദ്രനയത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ ആദ്യം സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന റോബിൻ മോട്ടോഴ്‌സ്.
ഓൾ ഇന്ത്യാ പെർമിറ്റെടുത്ത സ്വകാര്യബസ് ഉടമ പത്തനംതിട്ട- കോയമ്പത്തൂർ പാതയിൽ അന്തസ്സംസ്ഥാന സൂപ്പർ എക്സ്പ്രസ് ബസ് സർവീസ് ആരംഭിച്ചിരുന്നു. ഇതിനെതിരെ കെഎസ്ആർടിസി മോട്ടോർവാഹനവകുപ്പിന് പരാതി നൽകിയിട്ടുണ്ട്. റൂട്ട് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയതും ബസിൽ റൂട്ട് ബോർഡ് പ്രദർശിപ്പിച്ചതും കളർകോഡ് പാലിക്കാത്തതും നിയമലംഘനവുമാണെന്നാണ് പരാതി. റാന്നി-അങ്കമാലി-പാലക്കാട് ദേശസാത്കൃതപാത ഉപയോഗിക്കുന്നതും പരാതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ പെർമിറ്റ് എടുക്കുന്നവർക്ക് കളർകോഡ് ബാധകമല്ല. ഇക്കാര്യം ഒക്കെ മറച്ചുവെച്ച് ഇന്നു ബസ് സർവീസ് നടത്താൻ എത്തിയപ്പോൾ എംവിഡി പിടികൂടുകയായിരുന്നു. ഇന്നു രാവിലെ അഞ്ചിന് റാന്നി ബസ് സ്റ്റാൻഡിലാണ് എംവിഡി ബസ് പരിശോധനക്കായി എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബസിന്റെ ടയറിനു കട്ടകുറവ്, ഇന്റിക്കേറ്റർ പ്രകാശമില്ല, ഹോണിന് സൗണ്ട് ഇല്ല, വൈപ്പറിനു ബ്ലേഡ് മാറണം തുടങ്ങിയ കുറ്റങ്ങൾ ബസിന് മേൽ ആരോപിച്ചു. ഇത് ശരിയാക്കിയ ശേഷം മാത്രമെ സർവീസ് നടത്താൻ അനുവദിക്കൂവെന്ന് എംവിഡി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പെർമിറ്റുകൾ യാത്രക്കാർക്ക് നേട്ടമാണ്. മത്സരം വരുന്നതോടെ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കും. എന്നാൽ ഇത് കെഎസ്ആർടിയ്ക്ക് തിരിച്ചടിയാവുമെന്ന ആശങ്കയിലാണ് പ്രതികാരനടപടിക്ക് എംവിഡി കുടപിടിക്കുന്നത്. കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ അനുവദിച്ച കുത്തക പാതകൾ നഷ്ടപ്പെടുമെന്ന ഭയമാണ് ഇതിന് കാരണം.
സംഭവത്തിൽ പ്രതികരണവുമായി റോബിൻ മോട്ടോഴ്‌സും രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയോട് വ്യക്തിവിരോധം തീർക്കുന്ന മട്ടിൽ സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട നികുതി കോടീകൾ ഇല്ലാതാക്കി കേരളത്തിനെ ദ്രോഹിക്കുകയാണ് കെഎസ്ആർടിസി എംഡി എന്ന ഗതാഗത സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖർ , ഇവർ കേരള സർക്കാർ നെ തെറ്റിദ്ധരിപ്പിക്കുകയാണ് . നമ്മുടെ ഖജനാവിനെ ക്ഷയിപ്പിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
Discussion about this post