കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പേരിലുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സണാണ് വെട്ടേറ്റത്. സിപിഎം നേതാവ് കുന്നേക്കാടന്‍ ദേവസിയാണ് തന്നെ ആക്രമിച്ചതെന്ന് ജോണ്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറിയാണ് ദേവസി.
സംഭവവുമായി ബന്ധപ്പെട്ട് ദേവസിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ പൊതിയക്കരയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ജോണ്‍സന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോറി ഡ്രൈവറാണ് ജോണ്‍സണ്‍. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് ഭൂരിപക്ഷം ലഭിക്കുക എന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഇയാള്‍ക്ക് പുറമെ മറ്റ് രണ്ട് പേര്‍ കൂടി ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post