കോട്ടയം: പുതുപ്പള്ളിയിൽ അതിവേഗം ഭൂരിപക്ഷം ഉയർത്തി ചാണ്ടി ഉമ്മൻ. നാല് പഞ്ചായത്തിലെ വോട്ടെണ്ണൽ കഴിയുമ്പോൾ ഭൂരിപക്ഷം 36,000 കടന്നു. നിലവിൽ പുതുപ്പള്ളിയിലെ വോട്ടുകളാണ് എണ്ണുന്നത്.
36,220 വോട്ടുകളുടെ ഭൂരി പക്ഷമാണ് ചാണ്ടി ഉമ്മന്. പുതുപ്പള്ളിയിലെ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോഴാണ് ഭൂരിപക്ഷത്തിൽ വലിയ മാറ്റം ഉണ്ടായത്. ബാക്കി വോട്ടുകൾ കൂടി എണ്ണുമ്പോൾ ഭൂരിപക്ഷം 40,000 കടക്കുമെന്നാണ് സൂചന.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ ലീഡ് നില ചാണ്ടി ഉമ്മൻ തന്നെ നിലനിർത്തിയിരുന്നു. ഇതേ തുടർന്ന് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ കോൺഗ്രസ് ആഘോഷ പരിപാടികളും ആരംഭിച്ചിരുന്നു. മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ ഭൂരിക്ഷമാണ് ചാണ്ടി ഉമ്മന് ഉള്ളത്. ഇത് ചരിത്രപരമാണ്.
അതേസമയം മണ്ഡലത്തിൽ പരാജയം ഉറപ്പിച്ച മട്ടാണ് എൽഡിഎഫ്. തുടക്കം മുതൽ തന്നെ ഒരിടത്തും ലീഡ് നിലനിർത്താൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് കഴിഞ്ഞില്ല. അതു മാത്രമല്ല കഴിഞ്ഞ തവണ നേട്ടമുണ്ടാക്കിയ ബൂത്തുകൾ പോലും കൈവിട്ടിരുന്നു.
Discussion about this post