തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ചെങ്കൽ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് പിന്നാലെയായിരുന്നു ക്ഷേത്ര ദർശനം. തുലാഭാരം നടത്തിയതിന് ശേഷമായിരുന്നു ചാണ്ടി ഉമ്മൻ ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.
രാവിലെയോടെയായിരുന്നു ക്ഷേത്ര ദർശനം. ക്ഷേത്രത്തിൽ ശിലാസ്ഥാപന ചടങ്ങിനായി എത്തിയതായികരുന്നു ചാണ്ടി ഉമ്മൻ. പാർട്ടി നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇവരെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. ശിലാസ്ഥാപന ചടങ്ങുകൾക്ക് ശേഷം അദ്ദേഹം പ്രാർത്ഥിച്ചു. ഇതിന് ശേഷമായിരുന്നു തുലാഭാരം. പഞ്ചാസാര കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്.
പുതുപ്പള്ളിൽ ഉജ്ജ്വല വിജയം ആയിരുന്നു ചാണ്ടി ഉമ്മൻ നേടിയത്. എതിർ സ്ഥാനാർത്ഥിയെ 36,000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചാണ്ടി ഉമ്മൻ വിജയിച്ചത്. തിങ്കളാഴ്ച അദ്ദേഹം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും.
Discussion about this post