എറണാകുളം : പെരുമ്പാവൂരില്‍ അയൽവാസിയായ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്‌സിങ്ങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയിൽ അൽക്ക അന്ന ബിനു(19)വാണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ച ഉച്ചയോട് കൂടിയാണ് പെൺകുട്ടി മരണപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ബേസില്‍ എന്ന യുവാവ് ഈ പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തത് . ഈ പെൺകുട്ടിയെ വെട്ടിയശേഷം ബേസിൽ സ്വന്തം വീട്ടിലെത്തി ആത്മഹത്യ ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനുമായിരുന്നു പരിക്കേറ്റിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയായിരുന്നു ഇത്രയും ദിവസം പെണ്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ബേസിലിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് അൽക്കയെ വെട്ടിപരിക്കേൽപ്പിക്കാൻ കാരണമായതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. പെൺകുട്ടിക്ക് നേരെ നടത്തിയ ആക്രമണത്തിനിടെ കുട്ടിയുടെ ബന്ധുക്കൾക്കും പരിക്കേറ്റിരുന്നു. അൽക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Discussion about this post