ഇടുക്കി : അരിക്കൊമ്പനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഇപ്പോഴും സമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അതേസമയം തന്നെ മൂന്നാറിൽ അരിക്കൊമ്പന് പകരക്കാരൻ ആവുകയാണ് പടയപ്പ. ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങലും റേഷൻ കട തകർക്കലും ഒക്കെയായി മൂന്നാറിലെ ജനങ്ങളുടെ സ്വസ്ഥത കെടുത്തിയിരിക്കുകയാണ് ഇപ്പോൾ പടയപ്പ.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പുതുതായി നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ടോൾബൂത്തിന് സമീപമാണ് പടയപ്പ ഇപ്പോൾ ചുറ്റിക്കറങ്ങുന്നത്. വെള്ളിയാഴ്ച പുലർച്ചെ ഇവിടുത്തെ റേഷൻ കട ആന തകർത്തിരുന്നു. കടയിൽ ഉണ്ടായിരുന്ന അരിച്ചാക്കുകൾ തൂക്കിയെടുത്ത് പുറത്തിടുകയും ചെയ്തു. ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ ആന ചുറ്റിത്തിരിയുന്നതിന്റെ ഭയത്തിലാണ് പ്രദേശവാസികൾ ഉള്ളത്.
പുലർച്ചെ അഞ്ചരയോടെയാണ് പടയപ്പ എത്തി റേഷൻ കടയുടെ മേൽക്കൂര തകർത്ത് അരിച്ചാക്ക് പുറത്തെടുക്കുന്നത്. എന്നാൽ ആളുകൾ ബഹളം വെച്ചതിനെത്തുടർന്ന് അരി കഴിക്കാതെ പിന്തിരിഞ്ഞു പോവുകയായിരുന്നു. തോട്ടം മേഖലയിലെ ലയങ്ങൾക്ക് സമീപമാണ് ഇപ്പോൾ ആന നിലയുറപ്പിച്ചിരിക്കുന്നത്.
Discussion about this post