ആലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വിവിധഭാഷാ തൊഴിലാളി അറസ്റ്റിൽ. ആലപ്പുഴ അർത്തുങ്കലിലാണ് സംഭവം.
ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സജ്ജാദ് ആണ് അറസ്റ്റിലായത്. ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. പ്രതി കുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
ആലുവയിൽ വിവിധ ഭാഷാ തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നതിന്റെ നടുക്കം മാറും മുൻപേയാണ് ഈ സംഭവം. ആലുവയിൽ കഴിഞ്ഞ ആഴ്ചയും പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയിരുന്നു.
Discussion about this post