പാലക്കാട്: സർക്കാർ ജീവനക്കാരന്റെ രണ്ട് ഭാര്യമാർക്കായി കുടുംബ പെൻഷൻ വീതിച്ച് നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ. സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാർക്കും കേരള സർവീസ് റൂൾസ് ചട്ടങ്ങൾ ബാധകമാണെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മുൻ ജീവനക്കാരൻ സമർപ്പിച്ച ഹർജിയിൽ കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാരിന്റെ വിശദീകരണം
തൻറെ മരണ ശേഷം ലഭിക്കുന്ന കുടുംബ പെൻഷൻ ആദ്യ ഭാര്യയ്ക്കും രണ്ടാം ഭാര്യയ്ക്കുമായി 50 ശതമാനം വീതിച്ച് നൽകണമെന്ന മുൻ ജീവനക്കാരൻറെ ആവശ്യമാണ് സർക്കാർ തള്ളിയത്. ഒരു സർക്കാർ ജീവനക്കാരൻ ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോൾ വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കാൻ പാടില്ല.
പെൻഷൻ പേയ്‌മെന്റ് ഓർഡിറിൽ ഫാമിലി പെൻഷനായി അക്കൗണ്ടൻറ് ജനറൽ നോമിനേറ്റ് ചെയ്തവർക്കാണ് ഫാമിലി പെൻഷൻ അനുവദിക്കുന്നത്. നിയമപരമായി വിവാഹം കഴിച്ചവർക്ക് മാത്രമേ ഫാമിലി പെൻഷന് അർഹതയുള്ളൂ. സർവീസിൽ നിന്നും വിരമിച്ചവർക്ക് ആരെയും നോമിനേഷൻ നൽകി പിൻഗാമിയാക്കാമെന്ന പരാതിക്കാരൻറെ വാദം നിലനിൽക്കില്ലെന്നും സർക്കാർ അറിയിച്ചു.
Discussion about this post