റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഗുരുതര രോഗം.അധികാരം വിശ്വസ്തന് കൈമാറുമെന്ന് റിപ്പോർട്ട്. കുറച്ചുനാളുകളായി അന്താരാഷ്ട്ര തലത്തിൽ ഉയർന്നു കേൾക്കുന്ന കിംവദന്തികളാണിവ. പുടിന് പണ്ടേയ്ക്ക് പണ്ടേ ഗുരുതര രോഗം ബാധിച്ചുവെന്നും അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ് അഭ്യൂഹങ്ങൾ ഉയരാറ്. കാൻസറാണെന്നും ശസ്ത്രക്രിയക്ക് വിധേയനായെന്ന് വരെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. എന്നെല്ലാം ഇത്തരം അഭ്യൂഹങ്ങൾ പരക്കുന്നുവോ അന്നെല്ലാം അദ്ദേഹം ഏതെങ്കിലും പൊതുപരിപാടിയിൽ പങ്കെടുത്ത് കുപ്രചരണങ്ങൾക്ക് അവസാനം കുറിക്കാറുണ്ട്.
ഇപ്പോഴിതാ പുടിന്റെ ഏറ്റവും പുതിയ ചിത്രമാണ് ചർച്ചയാവുന്നത്. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴുള്ള പുടിന്റെ ശരീരഭാഷയാണ് ചർച്ചയാവുന്നത്. വലതുകൈപ്പത്തി പരമാവധി മറച്ചുപിടിച്ചാണ് അദ്ദേഹം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. യുക്രേനിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേഷ്ടാവായ ആന്റൺ ഹെറാസ്സെങ്കോയാണ് ഇത് ആദ്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. പുടിന് ഗുരുതരരോഗം ബാധിച്ചതിനെ തുടർന്നാണ് ഈ വിചിത്രമായ ശരീരഭാഷയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഉത്തരകൊറിയൻ ഭരണാധികാരി രാജ്യത്ത് സന്ദർശനത്തിന് എത്തിയപ്പോഴും പുടിന്റെ ശരീരഭാഷ സുഖകരമായിരുന്നില്ലെന്ന് നിരവധി പേരാണ് ചൂണ്ടിക്കാണിക്കുന്നത്. പുടിന്റെ അനാരോഗ്യം ചലനങ്ങളിൽ വ്യക്തമാണെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. വലതുകൈപ്പത്തി എപ്പോഴും ഒളിപ്പിച്ച് വയ്ക്കുന്നതെന്താണെന്നും എന്തെങ്കിലും രഹസ്യമാണോയെന്നും ആരായുന്നവരുണ്ട്.
ഇതിന് മുൻപ് പുടിന്റെ കൈകൾ അസാധാരണമായി പർപ്പിൾ നിറമായത് ചർച്ചയായിരുന്നു. ക്യൂബൻ പ്രസിഡന്റുമായുള്ള ചർച്ചയ്ക്കിടെ പുടിൻ കസേരയിൽ മുറുകെ പിടിക്കുന്നതും അസ്വസ്ഥതയോടെ കൈകാലുകൾ ചലിപ്പിക്കുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.പുടിന്റെ കൈകളിലെ വിചിത്രമായ അടയാളങ്ങളും കറുപ്പും പടരുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഇത് കുത്തിവയ്പ് എടുക്കുന്നതിന്റെ പാടുകൾ ആണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ കുത്തിവയ്പ് എടുക്കാൻ കഴിയാത്തതിന്റെ തെളിവാണ് കൈകളിലെ കറുത്തപാടുകളെന്ന് ഇവർ പറയുന്നു.
എന്നാൽ യഥാർത്ഥത്തിൽ ഈ വേദികളിലൊന്നും പ്രത്യക്ഷപ്പെടുന്നത് പുടിനല്ലെന്നും അദ്ദേഹത്തിന്റെ അപരനാണെന്നുമാണ് ചിലരുടെ വാദം. പുടിന്റെ അതേ രൂപഭാവത്തിൽ റഷ്യയിലെ വിദഗ്ധരുണ്ടാക്കിയ ഒരു ഡമ്മി മാത്രമാണ് പുറമെ കാണുന്ന പുടിനെന്നും യഥാർത്ഥത്തിലെ പുടിൻ ജീവിതം ആസ്വദിച്ച് റഷ്യയെ കൈവെള്ളയിൽ കൊണ്ടുനടക്കുകയുമാണെന്നാണ് വിചിത്രവാദം.
Discussion about this post