കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോൾ. പോസ്റ്ററിൽ ഷൈൻ ടോം ചാക്കോക്ക് ഒപ്പം ഗ്രേസ് ആന്റണിയും സ്വാസികയുമാണുള്ളത്.
ഒരു കാലത്തു കമലിന്റെ ശിഷ്യനായിരുന്ന ഷൈൻ ടോം ചാക്കോ ആദ്യമായാണ് ഗുരുവിന്റെ ചിത്രത്തിൽ നായകനാവുന്നത്. വിവേകാനന്ദന്റെ ജീവിതത്തിലൂടെ കടന്നു പോവുന്ന സ്ത്രീകളിലൂടെയാണ് ചിത്രത്തിന്റെ കഥ മുൻപോട്ടു പോകുന്നത്.
കമൽ തന്നെ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ മെറീന മൈക്കിൾ, ജോണി ആന്റണി, മാല പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, സിദ്ധാർത്ഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ് , സ്മിനു സിജോ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം പ്രകാശ് വേലായുധൻ. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ. സംഗീതം ബിജി ബാൽ. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേർന്നാണ് നിർമ്മാണം. വാഴൂർ ജോസാണ് പി.ആർ. ഒ.
Discussion about this post