സ്ത്രീയും പുരുഷനും തമ്മിൽ രൂപത്തിലും ഭാവത്തിലും മാത്രമല്ല ആരോഗ്യപരമായും ധാരാളം വ്യത്യാസങ്ങളുണ്ട്. ദ ക്വാർട്ടർലി ജേർണൽ ഓഫ് എക്സ്പിരിമെന്റൽ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ട് പ്രകാരം നിരവധി കാര്യങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ വ്യത്യസ്തരാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും വ്യത്യസ്ത മസ്തിഷ്ക ഘടനകൾ പല വ്യത്യസ്തതകൾക്കും കാരണമാകുന്നുണ്ടെന്നാണ് അനുമാനം. പുരുഷന്മാരേക്കാൾ കൂടുതൽ ഓർമശക്തി ഉള്ളത് സ്ത്രീകൾക്കാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഓർമ്മയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസ് പുരുഷന്മാരിൽ സ്ത്രീകളേക്കാൾ വേഗത്തിൽ വലിപ്പം കുറയാൻ തുടങ്ങുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
കഴിക്കേണ്ട ഭക്ഷണത്തിന്റെയും പോഷകങ്ങളുടെയും കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും തമ്മിൽ വ്യത്യാസങ്ങളുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതൽ ഊർജം ആവശ്യമാണ്. ഇതിന് കാരണം പുരുഷന്മാരുടെ പേശി പിണ്ഡം, ഉയരം, മെറ്റബോളിക് നിരക്ക് എന്നിവ മൂലം പേശികൾ കൊഴുപ്പിന്റെ ഇരട്ടിയിലധികം ഊർജം ദിവസവും ഉപയോഗിക്കുന്നതാണ്. അതിനാൽ പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ ആവശ്യമാണ്.
ശരീരത്തിലെ അസ്ഥികളുടെയും പേശികളുടെയും കാര്യത്തിലും വ്യത്യസ്തതയുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ ഇടതൂർന്നതും ശക്തവുമായ അസ്ഥികളാണുള്ളത്. പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ കൂടുതൽ പേശികളുമുണ്ട്.
ശരീരത്തിൽ സംഭരിക്കപ്പെടുന്ന കൊഴുപ്പിന്റെ കാര്യത്തിലും സ്ത്രീകളും പുരുഷന്മാരും തമ്മിൽ വ്യത്യസ്തതയുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ കൂടുതലുള്ള കൊഴുപ്പ് അവരുടെ ഇടുപ്പിലും തുടയിലുമായിരിക്കും സംഭരിക്കപ്പെടുന്നത്. പുരുഷന്മാർക്കാണെങ്കിൽ വയറിന് ചുറ്റുമാണ് സാധാരണയായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത്.
ഗന്ധവും രുചിയും അറിയുന്ന കാര്യത്തിൽ സ്ത്രീകളാണ് പുരുഷന്മാരേക്കാൾ മുൻപന്തിയിൽ. ചർമത്തിന്റെ കാര്യത്തിലാണെങ്കിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് സാധാരണയായി കട്ടിയുള്ള ചർമ്മമാണുള്ളത്. സ്ത്രീകളുടെ മൃദുവായ ചർമ്മത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഏകദേശം 25 ശതമാനം പ്രോട്ടീൻ കൊളാജന്റെ ഉയർന്ന സാന്ദ്രതയും പുരുഷന്മാരിൽ ഉണ്ട്. അതുപോലെ
തണുത്ത താപനിലയോട് പുരുഷന്മാർക്ക് സെൻസിറ്റീവ് കുറവായതിനാൽ അവർക്ക് സ്ത്രീകളെക്കാൾ കൂടുതൽ തണുപ്പ് സഹിക്കാനും കഴിയുന്നതാണ്.
Discussion about this post