തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടി ശരിയായ നടപടിയാണെടുത്തതെന്ന് എ.സി.മൊയ്തീൻ. ഇഡി ചോദ്യം ചെയ്തതിന് ശേഷം ഇതാദ്യമായാണ് മൊയ്തീന്റെ പ്രതികരണം. ഇഡിയേക്കാൾ മെച്ചപ്പെട്ട പരിശോധനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതെന്നും മൊയ്തീൻ അവകാശപ്പെട്ടു. കുന്നംകുളത്ത് നടന്ന ഒരു പൊതുപരിപാടിയിൽ വച്ചായിരുന്നു പ്രതികരണം.
രാഷ്ട്രീയ പ്രേരിതമായാണ് ഇഡി പ്രവർത്തിക്കുന്നതെന്നും മൊയ്തീൻ ആരോപിച്ചു. കേരളത്തിലെ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണ്. കേസിൽ പാർട്ടി ശരിയായ നടപടി എടുത്തു. സഹകരണ വകുപ്പും നടപടിയെടുത്തു. ഇഡി അന്വേഷിക്കട്ടെ. ഭാര്യ സർക്കാർ ജീവനക്കാരി ആയിരുന്നു. ഭാര്യയുടെ കാശാണ് ബാങ്കിൽ ഇട്ടത്. എന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തു.
സതീഷ് എന്ന ആളുമായി ബന്ധമുണ്ട് എന്നാണ് ഇപ്പോൾ പറയുന്നത്. മാദ്ധ്യമങ്ങൾ കഥ മെനയുകയാണ്. പക്ഷേ എനിക്ക് ആത്മവിശ്വാസമുണ്ട്. എങ്ങനെ ജീവിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ഇഡിയേക്കാൾ മെച്ചപ്പെട്ട പരിശോധനയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതെന്നും” എ.സി.മൊയ്തീൻ പറയുന്നു.
Discussion about this post