കൊച്ചി: 26 ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബർ ഒന്നു മുതൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. മുന്നൂറോളം പ്രസാധകരും ഇരുന്നൂറിൽപ്പരം എഴുത്തുകാരും പങ്കെടുക്കും. 10 വരെയാണ് പുസ്തകോത്സവം നടക്കുക. ഇതിന്റെ ഭാഗമായി ഡിസംബർ ആറു മുതൽ കൊച്ചി ലിറ്റ്‌ഫെസ്റ്റും നടക്കും.
കുട്ടികളുടെ പുസ്തകോത്സവം, സാംസ്‌കാരിക തീർത്ഥയാത്ര, വർണോത്സവം, സെമിനാറുകൾ, ചർച്ചകൾ, നിത്യചൈതന്യയതി, കോവിലൻ, എം. കൃഷ്ണൻ നായർ എന്നിവരുടെ ജന്മശതാബ്ദിയും വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷങ്ങളും പുസ്തകോത്സവത്തിലുണ്ടാകും.
ബാലാമണിയമ്മ പുരസ്‌കാരം, ലീലാമേനോൻ പുരസ്‌കാരം, കെ. രാധാകൃഷ്ണൻ പുരസ്‌കാരം, മികച്ച പുസ്തകപ്രസാധകനുള്ള പുരസ്‌കാരം, എസ്. രമേശൻ നായർ പുരസ്‌കാരം, മാടമ്പ് കുഞ്ഞുകുട്ടൻ പുരസ്‌കാരം എന്നിവയും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും.
പ്രഫ. എം. കെ. സാനു (ചെയർമാൻ), അഡ്വ. എൻഡി. പ്രേമചന്ദ്രൻ (വർക്കിംഗ് ചെയർമാൻ), കെഎൽ മോഹനവർമ്മ, ഡോ. എംസി ദിലീപ്കുമാർ, ജസ്റ്റിസ്. കെ. സുകുമാരൻ, ജസ്റ്റിസ്. പിഎസ് ഗോപിനാഥൻ, ജസ്റ്റിസ് ആർ. ഭാസ്‌കരൻ, ജസ്റ്റിസ് എം. രാമചന്ദ്രൻ, ഡോ. ഗോപിനാഥ് പനങ്ങാട്, അഡ്വ. ടിപിഎം ഇബ്രാഹിം ഖാൻ, അഡ്വ. എം. ശശിശങ്കർ, ഇഎം ഹരിദാസ് (ജനറൽ സെക്രട്ടറി), ആനന്ദബാബു (ജനറൽ കൺവീനർ), രാജേഷ് ചന്ദ്രൻ, പി. സോമനാഥൻ, പിബി രഞ്ജിത്ത്, ലിജി ഭരത്, ടികെ പ്രഫുല്ലചന്ദ്രൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
Discussion about this post