ഒരു പറ്റം നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ സംഗീത മാധവൻ നായരാണ് 47ാം വയസിൽ ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ‘ചാവേർ’ എന്ന ചിത്രത്തിലൂടെ വീണ്ടുമെത്തുന്നത്. 9 വര്ഷങ്ങള്ക്കു മുൻപേ പുറത്തിറങ്ങിയ, നടൻ ശ്രീനിവാസൻ നായകനായ ‘നഗര വാരിധി നടുവിൽ ഞാൻ’ എന്ന ചിത്രത്തിന് ശേഷമാണ് താരം മലയാള സിനിമയിലേക്ക് തിരികെ വരുന്നത്.
‘‘ചാവേർ സിനിമയിൽ അഭിനയിക്കാൻ പ്രധാന കാരണം ഈ ചിത്രത്തിന്റെ സംവിധായകൻ ടിനു പാപ്പച്ചൻ ആണ്, ടിനുവിന്റെ മേക്കിങ് വളരെ ഇഷ്ടമായതിനാലാണ് അതിൽ ആകർഷിക്കപ്പെട്ടു ചാവേറിലെത്തിയത്. ” – സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിൽ സംഗീത പറഞ്ഞു. അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രികുമാരൻ, പല്ലാവൂർ ദേവനാരായണൻ, വാഴുന്നോർ. ക്രൈം ഫയൽ, സാഫല്യം, കാറ്റത്തൊരു പെണ്‍പൂവ്, കനല്‍ കിരീടം തുടങ്ങിയവയാണ് സംഗീതയുടെ മറ്റു ചിത്രങ്ങൾ.
ചാവേറിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ സംഗീതയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു . പഴയതിലും ചെറുപ്പമായി പരിപാടിയിൽ എത്തിയ സംഗീതയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. പ്രായം റിവേഴ്സ് ഗിയറിലാണോ എന്ന തരത്തിലാണ് ആരാധകരുടെ കമന്റുകൾ. ഛായാഗ്രാഹകനായ എസ്. ശരവണനാണ് സംഗീതയുടെ ഭർത്താവ്.
മലപ്പുറം ജില്ലയിൽ കോട്ടക്കൽ സ്വദേശിയും ചെന്നൈയിൽ ബിസിനസ്സുകാരനുമായിരുന്ന മാധവൻ നായരുടെയും പത്മയുടെയും മകളായ സംഗീത ജനിച്ചുവളർന്നത് ചെന്നൈയിലാണ്. ബാലതാരമായാണ് സിനിമയിലേക്ക് എത്തിയതെങ്കിലും ആദ്യമായി നായികയായി അഭിനയിച്ചത് തമിഴില്‍ രാജ്‌കിരണിന്റെ എല്ലാമേ എന്‍ രാസാതാന്‍ എന്ന ചിത്രത്തിലായിരുന്നു. പുള്ളക്കുട്ടിക്കാരന്‍, കാലം മാറി പോച്ച്, പൂവേ ഉനക്കാകെ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. മോഹന്‍ലാലിന്റെ സഹോദരിയായി ‘നാടോടി’ എന്ന ചിത്രത്തിലൂടെയാണ് സംഗീത മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. സംഗീത- ശരവണൻ ദമ്പതികൾക്ക് സായി തേജസ്വിനി എന്ന ഒരു മകളാണ് ഉള്ളത്.
Discussion about this post