Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

കെ. ജി ജോർജ്; യവനികയിലേക്കു മറയുന്നത് ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭ

by Brave India Desk
Sep 24, 2023, 04:20 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

1976 മുതൽ 1998 വരെ രണ്ടുപതിറ്റാണ്ടിലധികം അനേകം ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച വിഖ്യാത സംവിധായകൻ കെ.ജി ജോർജ് ഇന്ന് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് കെ.ജി ജോർജും ഏറെ പ്രിയപ്പെട്ടവൻ ആയിരുന്നുവെന്ന് നിസംശയം പറയാം. എക്കാലവും പ്രേക്ഷക മനസ്സിൽ നിറം മങ്ങാതെ നിൽക്കുന്ന 19 സിനിമകളിലാണ് അദ്ദേഹം തന്റെ കയ്യൊപ്പു പതിപ്പിച്ചത്. നിർമാതാവ് കൂടിയായിരുന്ന കെ.ജി ജോർജ് മികച്ചൊരു നടനുമായിരുന്നു. മലയാള സിനിമാ ചരിത്രത്തിൽ മമ്മൂട്ടി എന്ന നടന് അനിഷേധ്യമായ സ്ഥാനം നേടിക്കൊടുത്തതിൽ ഇദ്ദേഹത്തിനുള്ള പങ്ക്‌ വളരെ വലുതാണ്.

താൻ കണ്ട സംവിധായകരിൽ ഏറ്റവും നല്ല നടനാണ് കെ.ജി ജോ‌ർജ് എന്ന് മമ്മൂട്ടി പറഞ്ഞിട്ടുമുണ്ട്. തന്റെ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും എല്ലാ വേഷവും അഭിനയിച്ച് കാണിച്ചുകൊടുക്കുന്ന ഒരു ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ഭാവനയിലുള്ള കഥാപാത്രത്തെ പൂർണമായും നടനിലേക്ക് ആവാഹിക്കാൻ കെ.ജി ജോ‌ർജ് എന്ന സംവിധായകന് അതിലൂടെ സാധിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകൻ കെ.ജി ജോർജ് ആണെന്നും അദ്ദേഹത്തിനെ വിയോഗം മലയാള സാംസ്‌കാരിക മേഖലയുടെ വലിയ നഷ്ടങ്ങളിൽ ഒന്നാണെന്നും സംവിധായകൻ ബി. ഉണ്ണികൃഷ്‌ണൻ അദ്ദേഹത്തിന്റെ മരണ വാർത്തയോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ആസ്വാദക മനസുമായി കൂടിച്ചേരാൻ അദ്ദേഹം കാണിച്ചിരുന്ന ആർജവം വളരെ വലുതായിരുന്നു. മലയാള സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ ചങ്കൂറ്റം കാണിച്ചതും കെ ജി ജോർജ് തന്നെയാണ്. സിനിമ ഒരു കലാരൂപമാണെന്നും അതൊരു നിർമിതിയാണെന്നും പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്. ആദാമിന്റെ വാരിയെല്ല് അതിന് ഉദാഹരണമാണ്. യൂറോപ്യൻ സംവിധായകൻ ഗോദാർദിനേപ്പോലെ ഉള്ളവർ ഈ മാതൃക പിന്തുടർന്നവരാണെന്നും ബി. ഉണ്ണികൃഷ്‌ണൻ കൂട്ടിച്ചേർത്തു.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

തിരസ്കരിക്കപ്പെടുമായിരുന്ന സാമൂഹിക വിഷയങ്ങളും മാനസിക വികാരങ്ങളും അഭ്രപാളിയിലൂടെ പ്രേക്ഷകരിൽ എത്തിച്ച സംവിധായകനാണ് ഇന്ന് യവനികയിലേക്കു മറഞ്ഞത്. ത്രില്ലർ- സൈക്കോപാത്ത് വിഭാഗത്തിൽ ഉൾപ്പെട്ട ‘ഇരകൾ’, മലയാള സിനിമയ്ക്കു വഴിത്തിരിവായ ‘യവനിക’, പാലാരിവട്ടം പാലവും അതിന്റെ തകർച്ചയും വർഷങ്ങൾക്കുമുൻപേ പ്രവചിച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യം ‘പഞ്ചവടിപ്പാലം’, ഒരു കൂട്ടം ഗ്രാമീണരുടെ ദുഷ്‌ടലാക്കുകൾ പുറത്തുകാട്ടിയ ‘കോലങ്ങൾ’, സ്‌ത്രീ ജീവിതത്തിന്റെ പ്രതിഭലനമായ ‘ആദാമിന്റെ വാരിയെല്ല്’, സ്‌ത്രീ-പുരുഷ മനോനിലയുടെ മാറ്റൊലി മുഴക്കിയ ‘മറ്റൊരാൾ’ തുടങ്ങിയ കെ ജി ജോർജ് സിനിമകൾ മലയാള പ്രേക്ഷകരിലേക്ക് എത്തപ്പെട്ട എക്കാലത്തെയും മികച്ച ചലച്ചിത്ര ഭാഷ്യങ്ങളാണ്.

Tags: filmdirectorkg georgesubMalayala Cinema
Share1
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies