കൊല്ലം: സൈനികനെ തടഞ്ഞുനിർത്തി മർദ്ദിച്ച് ഭീകരസംഘടനയുടെ പേര് പച്ചമഴിയിൽ എഴുതി അജ്ഞാത സംഘം. കടയ്ക്കലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. രാജസ്ഥാനിൽ സൈനികനായി സേവനമനുഷ്ടിക്കുന്ന ചന്നപ്പാറ ഷൈൻ എന്ന യുവാവിനെയാണ് മർദ്ദിച്ചത്. മർദ്ദിച്ച് അവശനാക്കിയ ശേഷം ശരീരത്തിന് പിൻവശത്ത് പിഎഫ്‌ഐ എന്നെഴുതിയതായും സൈനികൻ കുറ്റപ്പെടുത്തുന്നു. പ്രകോപനമില്ലാതെയാണ് മർദ്ദനം.
കഴിഞ്ഞ ദിവസം നാട്ടിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾക്കു ശേഷമാണ് സംഭവം നടത്തതെന്ന് ഷൈൻ പറയുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് രാത്രിയിൽ ഒരു സുഹൃത്തിൻറെ വീട്ടിലേക്ക് പോയിരുന്നു. അതിനിടെ വിജനമായ സ്ഥലത്തുവെച്ച് പരിചയമില്ലാത്ത രണ്ടുപേർ തടഞ്ഞുനിർത്തി. മർദിക്കുകയായിരുന്നു. പിന്നാലെ പിന്നീട് നാലുപേർ കൂടി എത്തി മർദിച്ചുവെന്ന് സൈനികൻ ആരോപിച്ചു.
അതിനിടെ ചവിട്ടിവീഴ്ത്തുകയും പിന്നിൽ എന്തോ എഴുതുകയും ചെയ്തതായി ഷൈൻ പറയുന്നു. എന്താണ് എഴുതിയതെന്ന് അപ്പോൾ മനസിലായില്ല. തന്നെ മർദ്ദിച്ചശേഷം സംഘം അവിടെനിന്ന് പോയി. ഇതിനുശേഷം വീടിന് അടുത്തുള്ള യുവാവിനെ വിളിച്ചുവരുത്തിയാണ് താൻ വീട്ടിലേക്ക് പോയതെന്നും ഷൈൻ പറയുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ പിഎഫ്‌ഐ എന്നാണ് എഴുതിയതെന്ന് മനസിലായതെന്നും സൈനികൻ പറഞ്ഞു. ഷൈനിൻറെ വീടിന് 400 മീറ്റർ അകലെയാണ് സുഹൃത്തിൻറെ വീട്. തന്നെ ആക്രമിച്ചത് പരിചയമുള്ളവരല്ലെന്നും ഷൈൻ ആരോപിക്കുന്നു.
Discussion about this post