ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1000 കോടി ക്ലബ്ബില്‍. ബോളിവുഡിന്‍റെ മാത്രമല്ല ബോക്സ്ഓഫീസിന്‍റെയും കിങ് ഖാന്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നതാണ് ജവാന്‍റെ മഹാവിജയം. അങ്ങനെ ‘ജവാൻ’ ആയിരം കോടി ക്ലബ്ബില്‍ കടന്നതോടെ ഒരു വർഷം രണ്ട് ചിത്രങ്ങൾ ആയിരം കോടി ക്ലബ്ബിലെത്തിക്കുന്ന ഏക നടനായി ഷാറുഖ് ഖാൻ മാറി. താരത്തിന്‍റെ പത്താനും 1000 കോടി കളക്ഷന്‍ നേടിയിരുന്നു.
നിർമാതാക്കളായ റെഡ് ചില്ലീസ് പുറത്തു വിട്ട കണക്കനുസരിച്ചു 1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേൾഡ്‌വൈഡ് കലക്‌ഷൻ. ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്‌ലിയെയും ഈ ചിത്രം മാറി. 500 കോടിയാണ് ജവാൻ ഇന്ത്യയില്‍ നിന്നു മാത്രം നേടിയത്. കേരളത്തിലും ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കലക്‌ഷനാണ് ജവാന് ലഭിച്ചത്. ഇതിനു മുമ്പ് ഹിന്ദിയിൽ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിർ ഖാന്റെ ദംഗലും ഷാറുഖിന്റെ പഠാനുമാണ്. ഈ വർഷം ജനുവരിയിൽ റിലീസിനെത്തിയ പഠാൻ, 27 ദിവസം കൊണ്ടാണ് ആയിരം കോടിയിലെത്തിയത്. 2070 കോടി ആഗോള കലക്‌ഷനുള്ള ദംഗൽ തന്നെയാണ് ഹിന്ദിയിൽ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം. രാജമൗലിയുടെ ബാഹുബലി 2, ആർആർആർ, പ്രഭാസ് നീൽ–യാഷ് ടീമിന്റെ കെജിഎഫ് എന്നിവയാണ് ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയ മറ്റ് സിനിമകൾ
Discussion about this post