തൃശ്ശൂർ :സി പി എമ്മിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്കുകളിൽ നടത്തുന്ന കൊള്ളയ്‌ക്കെതിരെ ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് ബി ജെ പി ബഹുജന മാർച്ച് നടത്തുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നടൻ സുരേഷ് ഗോപി മാർച്ച് ഉദ്‌ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകളിൽ നടത്തുന്ന കൊള്ളയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം ബി ജെ പി ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിലെ ഉന്നത നേതാക്കളുമാണ് തട്ടിപ്പിന് പിന്നിലെന്ന് സുരേന്ദ്രൻ പറഞ്ഞു. സഹകരണ ബാങ്ക് തട്ടിപ്പിന് പിന്നിൽ സി പി എമ്മിലെ ഉന്നത നേതാക്കൾ ആണ് . മുതിർന്ന പല നേതാക്കളും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഏറ്റവും വലിയ അഴിമതി നടത്തിയ വ്യക്തി മന്ത്രി വി എൻ വാസവൻ ആണെന്നും സുരേന്ദ്രൻ പറഞ്ഞു. അഴിമതിക്കാരായ ഉന്നത നേതാക്കളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം മുഴുവൻ നൽകുമെന്നാണ് പിണറായി വിജയൻ പറയുന്നത്. ആദ്യം പണം തട്ടിയെടുത്ത സി പി എം നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. സുരേന്ദ്രൻ പറഞ്ഞു. അവരിൽ നിന്ന് നിക്ഷേപകരുടെ പണം ഈടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനമായ രീതിയിൽ കോൺഗ്രസും സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. പണം നഷ്‌ടമായ സി പി എമ്മുകാരാണ് ആദ്യം അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post