തൃശ്ശൂർ: മായന്നൂരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അദ്ധ്യാപിക. സംഭവത്തിൽ പോലീസ് അദ്ധ്യാപികയ്‌ക്കെതിരെ കേസ് എടുത്തു. മായന്നൂർ സെന്റ് തോമസ് സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കെതിരെയാണ് നടപടി.
തിങ്കളാഴ്ചയായിരുന്നു സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. ക്ലാസിൽ എത്താൻ വൈകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ശുചിമുറിയിൽ പോയെന്ന് പറഞ്ഞിട്ടും അദ്ധ്യാപിക ചൂരൽ കൊണ്ടുള്ള മർദ്ദനം തുടർന്നു.
മർദ്ദനത്തിൽ കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റിരുന്നു. വീട്ടിലെത്തിയ കുട്ടി അവശത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടിയുള്ളത്. കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
Discussion about this post