തൃശൂൂർ: നിയമനക്കോഴ വിഷയത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആയുഷ് മന്ത്രാലയത്തിന് പരാതി നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോപണ വിധേയനായ പേഴ്‌സണൽ സ്റ്റാഫിന് ക്ലീൻ ചിറ്റ് നൽകുകയാണ്.പരാതിക്കാരനെ ചോദ്യം ചെയ്യാൻ പോലീസ് കാണിക്കുന്ന ശുഷ്‌കാന്തി അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് പ്രഫുൽ കൃഷ്ണ കുറ്റപ്പെടുത്തി.
പരാതി ലഭിച്ചിട്ട് മാസങ്ങളോളം യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന മന്ത്രിയുടെ സമീപനം കൈക്കൂലി മന്ത്രിയുടെ അറിവോടെയാണെന്നത് വ്യക്തമാക്കുന്നു. പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്ന് കരുതുന്നില്ല. ആയുഷ് മന്ത്രാലയത്തിന്റെ പേരിൽ നടത്തിയ അഴിമതിയായത് കൊണ്ട് തന്നെ ഈ വിഷയത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് അഭികാമ്യമെന്ന് യുവമോർച്ച ചൂണ്ടിക്കാട്ടി.
മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല മാധ്യമ പ്രവർത്തക എന്ന നിലയിലും ധാർമ്മികത കാണിക്കാർ വീണാ ജോർജ് തയ്യാറാകണം. പേഴ്‌സണൽ സ്റ്റാഫിനെ പുറത്താക്കാൻ മന്ത്രി കാണിക്കുന്ന അലംഭാവം സംശയാസ്പദമാണ്. സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണ രാജിവെക്കണമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ തൃശൂരിൽ ആവശ്യപ്പെട്ടു.
Discussion about this post