തൃശൂർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയ്ക്ക് മുൻപിൽ ഹാജരാകാൻ ഇരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണൻ.തൃശൂർ രാമനിലയത്തിലെത്തിയാണ് എംകെ കണ്ണൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.
കേരള ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയായ കണ്ണനോട് ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുമ്പിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് എംകെ കണ്ണൻ ഇഡിക്ക് മുൻപിൽ ഹാജരാകുന്നത്. കഴിഞ്ഞ തവണ ഏഴുമണിക്കൂറോളം ചോദ്യം ചെയ്താണ് ഇദ്ദേഹത്തെ വിട്ടയച്ചത്.
കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ,മുൻ ബാങ്ക് ജീവനക്കാരൻ ജിൽസ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാവും ഇന്ന് കണ്ണനെ ചോദ്യം ചെയ്യുക.
Discussion about this post