ഇസ്ലാമാബാദ്: പാകിസ്താനിൽ ചാനൽ ചർച്ചയ്ക്കിടെ തമ്മിൽ തല്ലി രാഷ്ട്രീയ നേതാക്കൾ. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക് ഇ ഇൻസാഫ് നേതാവും അഭിഭാഷകനുമായ ഷെഫ് അഫ്‌സൽ മർവാതും നവാസ് ഫെരീഷിന്റെ പാർട്ടിയായ മുസ്ലീം ലീസ് നവാസിന്റെ പ്രതിനിധി അഫ്‌നാൻ ഉല്ല ഖാനുമാണ് ചാനൽ റൂമിൽ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാക് മാദ്ധ്യമ പ്രവർത്തകൻ ജാവേദ് ചൗധരി സംഘടിപ്പിച്ച കൽ കത് എന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം. സംസാരിക്കുന്നതിനിടെ മർവാതും ഉല്ല ഖാനും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇതാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. സംസാരം കയ്യാങ്കളിയിൽ എത്തിയതോടെ ചാനലിലെ ജീവനക്കാർ ഇടപെട്ട് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു.
പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ഖാൻ അധികാരം ദുർവിനിയോഗം ചെയ്‌തെന്നും സൈനിക കേന്ദ്രങ്ങൾ നിർമ്മിക്കുന്ന ചർച്ചകൾ അട്ടിമറിച്ചുവെന്നും ഉല്ല ഖാൻ പറഞ്ഞിരുന്നു. ഇതിന് മർവാത് മറുപടി പറഞ്ഞതോടെ തർക്കം ആരംഭിക്കുകയായിരുന്നു. അടുത്തടുത്തായിരുന്നു ഇരുവരും ഇരുന്നിരുന്നത്. തർക്കം മൂർച്ഛിച്ചതോടെ മർവാത് എഴുന്നേറ്റ് നിന്ന് ഉല്ല ഖാനെ അടിക്കുകയായിരുന്നു. ഇതോടെ ഉല്ല ഖാനും തിരിച്ചു തല്ലി. ഇതോടെ ജാവേദ് ചൗധരി പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ കൂടുതൽ പേർ എത്തി ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു.
അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചാനൽ ചർച്ചയ്ക്കിടെ ആളുകൾക്ക് മുൻപിൽ തല്ലു കൂടുന്ന നേതാക്കന്മാർക്കെതിരെ വലിയ പരിഹാസമാണ് ഉയരുന്നത്.
https://twitter.com/RashidNasrulah/status/1707402186559254931
Discussion about this post