ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൻ പോൾ, നമിത പ്രമോദ്, ഹന്ന റെജി കോശി, ജുവൽ മേരി എന്നിവർ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ നിഷാന്ത് സട്ടു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത് സിനിമ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി.
ചിത്രീകരണം പൂർത്തിയാക്കി ഉടൻ തിയറ്ററുകളിൽ എതാൻ തയ്യാറായിരിക്കുന്ന ഈ ചിത്രത്തിൽ ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ ജെ.പി, കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസി ഗിഫ്റ്റ്, ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹൻ തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു.സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ്. കുമാർ എന്നിവരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകന്റേതാണ് സംഗീതം. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവരാണ് നിർമ്മാതാക്കൾ.
Discussion about this post