കൊല്ലം: പാതയോരം കയ്യേറി കോടിയേരിയുടെ രക്തസാക്ഷി മണ്ഡപവും കൊടിമരവും സ്ഥാപിച്ച് സിപിഎം. കൊല്ലം പള്ളിത്തോട്ടത്താണ് പാതയോരം കയ്യേറി സ്മാരകവും കൊടിമരവും സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തിൽ വഴിയാത്രികരുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
പാതയോരങ്ങൾ കയ്യേറി രാഷ്ട്രീയ പാർട്ടികൾ കൊടികൾ ഫ്‌ളക്‌സ് ബോർഡുകൾ എന്നിവ സ്ഥാപിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് ലംഘിച്ചാണ് സിപിഎം സ്മാരകം നിർമ്മിച്ചിരിക്കുന്നത്. പാത കയ്യേറി രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപങ്ങൾ ഉൾപ്പെടെ ഹൈക്കോടതി ഇടപെട്ട് നീക്കം ചെയ്യിച്ചിരുന്നു.
കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികം ആയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് സ്മാരകവും കൊടിയും മറ്റും സ്ഥാപിച്ചിരിക്കുന്നത്. സംഭവം വഴിയാത്രികർ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ കൊടി തോരണങ്ങൾ സ്ഥാപിക്കുന്നത് തുടരുകയായിരുന്നു. സ്മാരകം സ്ഥാപിച്ചതിനെ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് വഴിയാത്രികർക്ക് ഉണ്ടാകുന്നത്.
Discussion about this post