ജി. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൗഡിനി എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി ദേവി എത്തുന്നു. അഭിനേത്രി ജലജയുടെ മകളാണ് ദേവി.
മാലിക് എന്ന ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചാണ് ദേവി വെള്ളിത്തിരയിലേക്കെത്തുന്നത്. ഹെഡ് മാസ്റ്റർ ആണ് രണ്ടാമതായി ചെയ്ത ചിത്രം. മാലിക്കിലും ഹെഡ് മാസ്റ്ററിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഒറ്റ ആണ് റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം.
കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന ഹൗഡിനിയിൽ അനന്തൻ എന്ന മജീഷ്യന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. ആസിഫ് അലിയും പ്രജേഷ് സെന്നും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഇതിൽ അണിനിരക്കുന്നു.
കോഴിക്കോടിന് പുറമെ മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലും ചിറ്ററീകരണം ഉണ്ടാവും. ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ റായിയുടെ നിർമ്മാണ കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ്മ മീഡിയ ആന്റ് എന്റർടെയ്ൻമെന്റിനൊപ്പം ഷൈലേഷ്.ആർ.സിംഗും പ്രജേഷ് സെൻ മൂവി ക്ലബും ചേർന്നാണ് നിർമ്മാണം. നൗഷാദ് ഷെരിഫാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
Discussion about this post