കോഴിക്കോട്: സിഐടിയു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻറെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവ് ആയിരുന്നു ആനത്തലവട്ടം എന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെയും പാർട്ടിയുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംശുദ്ധ രാഷ്ട്രീയത്തിൻറെ പ്രതീകമായിരുന്നു ആനത്തലവട്ടം ആനന്ദൻ. ജീവിതം മുഴുവൻ വിശ്വസിക്കുന്ന പ്രസ്താനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച നേതാവ് ആയിരുന്നു. തൊഴിലാളികളുടെ അവകാശത്തിനായി ജീവിതം മുഴുവൻ പോരാടിയ തൊഴിലാളി നേതാവ് ആയിരുന്നു.
എതിർ രാഷ്ട്രീയ ചേരിയിലായിരുന്നിട്ട് കൂടി ഏറെ സ്‌നേഹത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന വ്യക്തി ആയിരുന്നു. ആനത്തലവട്ടത്തിന്റെ വിയോഗം തൊഴിലാളികൾക്ക് വലിയ നഷ്ടമാണ്. കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻറെ അസാന്നിദ്ധ്യം പ്രതിഫലിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post