മലപ്പുറം: വളാഞ്ചേരിയിൽ മദ്രസ അദ്ധ്യാപകനെതിരായ പോക്‌സോ കേസ് പിൻവലിക്കാൻ പരാതിക്കാരായ മാതാപിതാക്കൾക്ക് മേൽ സമ്മർദ്ദം. നാട്ടിലെ പൗരപ്രമുഖരും മസ്ജിദ് കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെയുള്ളവരാണ് സമ്മർദ്ദം ചെലുത്തുന്നത് എന്നാണ് ഇവർ പറയുന്നത്. പ്രായപൂർത്തിയാകാത്ത ആൺ കുട്ടികളെ പീഡിപ്പിച്ച മധുരശ്ശേരി സ്വദേശി ഹബീബിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഹബീബിനെ അറസ്റ്റ് ചെയ്തത്. ഹബീബ് പീഡിപ്പിച്ചതായി കുട്ടി അറിയിച്ചതിനെ തുടർന്ന് ആയിരുന്നു വീട്ടുകാർ പരാതി നൽകിയത്. ഇതിന് പിന്നാലെ വിവരം ചൈൽഡ് ലൈനെയും അറിയിച്ചു. ഇതോടെയായിരുന്നു സമ്മർദ്ദം ആരംഭിച്ചത് എന്നാണ് വീട്ടുകാർ പറയുന്നത്. മൊഴി മാറ്റണം എന്നും പരാതി പിൻവലിക്കണം എന്നുമാണ് സമ്മർദ്ദം.
ഹബീബിനെതിരെ കൂടുതൽ കുട്ടികൾ നേരത്തെയും പീഡന പരാതിയുമായി എത്തിയിരുന്നു. എന്നാൽ മസ്ജിദ് കമ്മിറ്റിയുടെയുൾപ്പെടെ സമ്മർദ്ദത്തെ തുടർന്ന് പലരും പിന്മാറുകയായിരുന്നു. ഇരകൾക്ക് നിയമസഹായം നൽകാൻ ശ്രമിച്ചതിന്റെ പേരിൽ പൊതുപ്രവർത്തകനായ ആരിഫിനെയും ഇവർ ഭീഷണിപ്പെടുത്തുന്നുണ്ട്. അതേസമയം ആരിലും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നാണ് വളാഞ്ചേരി മഹല്ല് കമ്മിറ്റി രംഗത്ത് എത്തി.
ഏഴ് കുട്ടികളുടെ രക്ഷിതാൾ നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ മൊഴിയെടുക്കും. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post