ജെറുസലേം; ഹമാസ് ഭീകരർക്ക് ശക്തമായ താക്കീത് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെതിരെ ശക്തമായ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം തീവ്രവാദികളെ ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
ആ ദുഷ്ട നഗരത്തിൽ ഹമാസ് വിന്യസിച്ചിരിക്കുന്നതും ഒളിച്ചിരിക്കുന്നതും പ്രവർത്തിക്കുന്നതുമായ എല്ലാ സ്ഥലങ്ങളും ഞങ്ങൾ ചാമ്പലാക്കി മാറ്റും,’ഞാൻ ഗാസ നിവാസികളോട് പറയുന്നു. ഇപ്പോൾ ഒഴിഞ്ഞു പോകൂ, കാരണം ഞങ്ങൾ എല്ലായിടത്തും ശക്തമായി പ്രവർത്തിക്കുമെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ഹമാസ് ക്രൂരവും ദുഷ്ടവുമായ യുദ്ധം ആരംഭിച്ചു. ഈ യുദ്ധത്തിൽ ഞങ്ങൾ വിജയിക്കും, പക്ഷേ വില താങ്ങാൻ കഴിയാത്തത്ര കനത്തതാണ്,’ അദ്ദേഹം പറഞ്ഞു. ‘ഹമാസ് നമ്മെയെല്ലാം കൊലപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇത് അമ്മമാരെയും കുട്ടികളെയും അവരുടെ വീടുകളിൽ, അവരുടെ കിടക്കകളിൽ വെച്ച് കൊല്ലുന്ന ശത്രുവാണ്. പ്രായമായവരെയും കുട്ടികളെയും കൗമാരക്കാരായ പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന ശത്രു. ഈ ദുഷിച്ച ദിവസത്തിന് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 230ൽ അധികം പലസ്തീൻകാർ കൊല്ലപ്പെട്ടു. അതേസമയം, ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ, ഇരു ഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറോളമായി.
Discussion about this post