തിരുവനന്തപുരം∙: 47–ാം വയലാർ സാഹിത്യ പുരസ്കാരം സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമിച്ച വെങ്കല ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. വയലാർ രാമവർമ്മയുടെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27ന് പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ അര നൂറ്റാണ്ടായി മലയാള സാഹിത്യ, സിനിമാ മേഖലയിലെ നിറ സാന്നിധ്യമാണ് ശ്രീകുമാർ തമ്പി. ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ, എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 സിനിമകൾ സംവിധാനം ചെയ്യുകയും 22 സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post