നടൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു തിരക്കഥ തന്റെ കയ്യിലുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ ലോകേഷ് കനകരാജ്. പക്ഷെ കൈതി 2, വിക്രം 2, റോളക്സ് പോലുള്ള യൂണിവേഴ്സ് സിനിമകൾ കാരണം അത് ചെയ്യാൻ സാധിക്കാതെ പോകുന്നുവെന്നും അദ്ദേഹം പറയുന്നു. ‘ലിയോ’ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തിലാണ് ലോകേഷിന്റെ വെളിപ്പെടുത്തൽ. ‘‘ഫഹദ് ഫാസിലിനെ മനസ്സിൽ വച്ചാണ് ഞാൻ “മഫ്തി” എന്നൊരു സിനിമ എഴുതിയത്. ഒരു പൊലീസുകാരന്റെ യൂണിഫോമിനെ ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ട് പോകുന്നത് . ആ യൂണിഫോം അയാൾക്ക് ചേരില്ല.. അതിനാൽ അയാൾ അത് മാറ്റി എടുക്കാൻ കൊടുക്കുന്നു, അതിനിടയിലെ രണ്ട് മണിക്കൂറിൽ എന്ത് സംഭവിക്കുന്നു എന്നതാണ് കഥ.
കൈതി 2വിനു വേണ്ടി കാർത്തി കാത്തിരിക്കുന്നു, കമൽഹാസൻ സാറിനു വേണ്ടി വിക്രം 2, റോളക്സിന്റെ സ്റ്റാൻഎലോൺ. ഇതിനിടയിൽ ഒരു സിനിമ പെട്ടന്ന് ചെയ്ത് തീർക്കണമെന്നുണ്ട്. എന്നാൽ യൂണിവേഴ്സ് കാരണം അത് സംഭവിക്കുമെന്ന് പ്രതീക്ഷയില്ല.’’– സംവിധായകൻ പറഞ്ഞു. കൈതി 2, തലൈവർ 171 എന്നിവയാണ് ലോകേഷ് ചെയ്യുന്ന അടുത്ത ചിത്രങ്ങൾ.
Discussion about this post