ചാവക്കാട്: കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത ഫ്‌ളോട്ടിങ് ബ്രിഡ്ജിൽ വീണ്ടും ചാളച്ചാകര. ഇന്ന് രാവിലെ 6 മണിയോടെയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിൽ കൂട്ടത്തോടെ മത്തി എത്തിയത്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ കവറുകളിലും സഞ്ചികളിലുമായി മത്സ്യം ശേഖരിച്ചു. കഴിഞ്ഞ ദിവസവും ഫ്‌ളോട്ടിങ് ബ്രിഡ്ജിൽ ചാളച്ചാകര അടിഞ്ഞിരുന്നു.
ഏകദേശം ഒരു കോടി രൂപ നിർമാണ ചെലവാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജിന് വന്നിട്ടുള്ളത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞദിവസമാണ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. തൃശൂരിലെ ആദ്യത്തെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് ആണിത്. 110 മീറ്റർ നീളത്തിലാണ് കടലിലേക്ക് ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്.
തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ചാവക്കാട് ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് തയ്യാറാക്കിയത്.
Discussion about this post