തിരുവനന്തപുരം: കേരളത്തിൽ ഹമാസ് അനുകൂലികളെ ഇളക്കിവിടുന്നത് സിപിഎമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും ലീഗുകാരുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു കരുതാനാവില്ല. ഉള്ളിലെ ഇന്ത്യാ വിരോധവും ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമുള്ള തീരാ പകയുമാണ് നുരഞ്ഞുപൊന്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഫേസ്ബുക്കിലൂടെയാണ് വിമർശനം.
അതേസമയം സംസ്ഥാനത്ത് ഒക്ടോബർ 11ന് ബിജെപി ഇസ്രായേൽ അനുകൂല പ്രകടനം നടത്തും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ ജില്ലകളിലാണ് പ്രകടനം നടത്തുക. തിരുവനന്തപുരത്ത് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രകടനം ഉദ്ഘാടനം ചെയ്യും.
Discussion about this post