ജെറുസലേം: ഗാസയിലേക്ക് മാനുഷിക ഇടനാഴി അനുവദിച്ച് ഇസ്രായേൽ. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ച് തെക്കൻ ഗാസയിൽ മാനുഷിക ഇടനാഴി സ്ഥാപിക്കുമെന്നാണ് ഇസ്രായേൽ സൈന്യം അറിയിച്ചത്. ഗാസയിലെ വെസ്റ്റ് ഖാൻ യൂനിസിലാണ് മാനുഷിക ഇടനാഴി സ്ഥാപിക്കുക.ഗാസ മുനമ്പിലെ പലസ്തീനികൾക്കായി എല്ലാ അന്താരാഷ്ട്ര സഹായങ്ങളും ഇവിടെ നൽകും.
ഇസ്രായേൽ സൈന്യവും പ്രതിരോധ സേനയും മാനുഷിക സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ഗാസയിലേക്ക് സഹായം അനുവദിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല.
ഈജിപ്ത്,യുഎസ്്, ഗാസയിലേക്ക് സഹായം അയയ്ക്കാൻ അടിയന്തര അഭ്യർത്ഥനകൾ നടത്തിയ മറ്റ് രാജ്യങ്ങൾ എന്നിവരുമായി നിരന്തരമായ ചർച്ചകൾക്ക് ശേഷമാണ് മാനുഷിക ഇടനാഴി അനുവദിച്ചിരിക്കുന്നത്.
മാനുഷിക ഇടനാഴി സ്ഥിതിചെയ്യുന്ന മേഖലയിലേക്ക് നീങ്ങാൻ ഐഡിഎഫ് പലസ്തീനികളെ നിർദ്ദേശം നൽകി. വടക്കൻ ഗാസ ഗാസക്കാർ വാദി ഗാസയുടെ തെക്ക് ഭാഗത്തേക്ക് നീങ്ങാനുള്ള ആഹ്വാനവും ഇസ്രായേൽ സൈന്യം ആവർത്തിച്ചു.
Discussion about this post