തിരുവനന്തപുരം: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകളുമായി നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ പങ്കുവച്ചത്. ഏവർക്കും വിജയദശമി ആശംസിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞുകൂട്ടുകാർക്കും ആശംസകൾ നേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. കുരുന്നുകൾക്ക് നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്‌നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ അറിയിക്കുന്നുവെന്നും താരം വ്യക്തമാക്കി.
ഇന്ന് ലക്ഷക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെടുന്നത്. തിരൂർ തുഞ്ചൻ പറമ്പിലും പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും നിരവധി കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. പുലർച്ചെ 4.30 മുതലാണ് തുഞ്ചൻ പറമ്പിൽ വിദ്യാരംഭം തുടങ്ങിയത്. 50 ആചാര്യന്മാരാണ് കുട്ടികൾക്ക് ഹരിശ്രീ കുറിച്ച് നൽകിയത്.
Discussion about this post