തിരുവനന്തപുരം : ഇടതു ഭരണത്തിന് കീഴില്‍ ദേവസ്വം ബോര്‍ഡുകള്‍ ഹിന്ദു വിരുദ്ധമായി മാറിയതായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. സംസ്ഥാനത്തെ ക്ഷേത്രങ്ങളെ കമ്യൂണിസ്റ്റ് വല്ക്കരണത്തില് നിന്നും മോചിപ്പിക്കുന്നതിനായി ശക്തമായ സമര പരിപാടികള്‍ ആരംഭിക്കും. ഒക്ടോബര്‍ 28, 29 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്ന ഹിന്ദു നേതൃയോഗം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ശശികല പറഞ്ഞു.
“തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലര്‍ ദേവസ്വം ബോര്‍ഡിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂടി വയ്ക്കാന്‍ വേണ്ടിയുള്ളതാണ്. ഹിന്ദു സംഘടനകളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി പൂര്‍ണമായും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കീഴിലാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ക്ഷേത്ര സ്വത്തുക്കള്‍ പൊതു സ്വത്ത് ആക്കി മാറ്റാനാണ് ഈ നടപടിയിലൂടെ തുടക്കമിടുന്നത്. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുന്നതിനെതിരെ ഭക്തജനങ്ങളെ സംഘടിപ്പിക്കുന്ന ഹിന്ദു സംഘടനകള്‍ക്കാണു ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്”, ഹിന്ദു ഐക്യവേദി അധ്യക്ഷ പറഞ്ഞു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ത്ത് ക്ഷേത്ര സംസ്കാരത്തെയും ക്ഷേത്ര വിശ്വാസികളെയും ഉന്മൂലനം ചെയ്യാനുള്ള സിപിഎം അജണ്ടയാണ് ബോര്‍ഡിന്റെ സര്‍ക്കുലര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമാണ് ക്ഷേത്രങ്ങളിലെ നാമജപ നിരോധനം. ക്ഷേത്രങ്ങളെ രാഷ്ട്രീയ ഓഫിസാക്കി മാറ്റിയാല്‍ ഭക്തജനങ്ങള്‍ പ്രതികരിക്കുമെന്നും ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ വിശ്വാസികള്‍ നടത്തിയതിന് സമാനമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും കെപി ശശികല വ്യക്തമാക്കി.
Discussion about this post