ടെല്‍ അവീവ് : ഹമാസിന്റെ പിടിയലകപ്പെട്ട ഇസ്രായേല്‍-ജര്‍മ്മന്‍ വനിത കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇസ്രയേലിലെ റെയിമില്‍ നടന്ന നോവ സംഗീതോത്സവത്തില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ഭീകരാക്രമണത്തിനിടെയാണ് ഷാനി ലൂക്ക് എന്ന ഇരുപത്തിരണ്ടുകാരി
ടാറ്റൂ ആര്‍ട്ടിസ്റ്റിനെ ജീവനോടെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഷാനി ലൂക്കിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതായി അവരുടെ കുടുംബം വ്യക്തമാക്കുന്നു. അവരുടെ മാതാവ് റിക്കാര്‍ഡാ ലൂക്കാണ് ഇക്കാര്യം ഒരു ജര്‍മന്‍ മാദ്ധ്യമത്തോട് വെളിപ്പെടുത്തിയത്.
“നിര്‍ഭാഗ്യവശാല്‍ എന്റെ മകള്‍ ജീവീച്ചിരിപ്പില്ലെന്ന് ഇന്നലെ ഐഡിഎഫ് ഞങ്ങളെ അറിയിച്ചു”, റിക്കാര്‍ഡോ പറഞ്ഞു. ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലുകള്‍ക്കൊടുവിലാണ് ഷാനിയുടേതെന്ന് കരുതപ്പെടുന്ന തലയോട്ടിയുടെ പിന്‍ഭാഗത്തെ അസ്ഥി കിട്ടിയത്. ഇത് ഷാനിയുടേതാണെന്ന് പിന്നീട് ഡിഎന്‍എ ടെസ്റ്റ് നടത്തി സൈന്യം സ്ഥിരീകരിക്കുകയായിരുന്നു.
ഒക്ടോബര്‍ 7ന് ഉണ്ടായ അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ നിന്നാണ് മാതാവിന് മകള്‍ ബന്ദിയാക്കപ്പെട്ടതായുള്ള വിവരം ലഭിക്കുന്നത്. ഹമാസ് തീവ്രവാദികളുടെ പിടിയിലകപ്പെട്ടതിന്റെയും ട്രക്കിന്റെ പിറകില്‍ മകള്‍ അനങ്ങാതെ കിടക്കുന്നതും തീവ്രവാദികള്‍ അവളെ ഉപദ്രവിക്കുകയും ശരീരത്തില്‍ തുപ്പുകയും ചെയ്യുന്ന വീഡിയോ ലോകമെമ്പാടും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ നിന്നാണ് മകളാണ് അതെന്ന് അമ്മ റിക്കാര്‍ഡോ തിരിച്ചറിയുന്നത്.
നോവ സംഗീതോത്സവത്തിലുണ്ടായ ഭീകരാക്രമണത്തിലാണ് ഷാനി ലൂക്ക ഹമാസിന്റെ പിടിലകപ്പെടുന്നത്. 260 ഓളം പേരാണ് ഇവിടെ മാത്രം ഹമാസിന്റ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Discussion about this post