ജെറുസലേം: ഹമാസ്-ഇസ്രായേൽ യുദ്ധം മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കെ ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണം ആവർത്തിക്കുമെന്ന് ഹമാസ് ഉന്നത നേതാവിന്റെ മുന്നറിയിപ്പ്. ലെബനീസ് ടിവി ചാനലായ എൽബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഹമാസ് വക്താവായ ഗാസി ഹമദ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകുന്നത്.
ഇസ്രായേൽ നമ്മുടെ ഭൂമിയിൽ സ്ഥാനമില്ലാത്ത രാജ്യമാണ്.പലസ്തീനികൾ അധിനിവേശത്തിന്റെ ഇരകളാണെന്നും അധിനിവേശം അവസാനിപ്പിക്കണമെന്നും ഹമദ് പറഞ്ഞു. ഇസ്രായേൽ ഉന്മൂലനമാണ് യുദ്ധത്തിലൂടെ അർത്ഥമാക്കുന്നതെന്നും ഇത് തറപ്പിച്ച് പറയാൻ തങ്ങൾക്ക് ലവലേശം നാണമില്ലെന്നും ഹമദ് പറഞ്ഞു. ഇസ്രായേലിനെ ഒരു പാഠം പഠിപ്പിക്കണമെന്നും അതിന് വലിയ വില നൽകേണ്ടി വന്നാൽ ഹമാസ് അതിന് തയ്യാറാണെന്നും ഇയാൾ പറയുന്നു. സാധാരണക്കാരെ ദ്രോഹിക്കാൻ ഹമാസിന് താത്പര്യമില്ലെന്നും ഭീകരനേതാവ് കൂട്ടിച്ചേർത്തു.
ഇസ്രായേലിന്റെ അസ്തിത്വം യുക്തിക്ക് നിരക്കാത്തതാണ്, ഇസ്രായേലിന്റെ അസ്തിത്വമാണ് വേദനയും രക്തവും കണ്ണീരും എല്ലാം ഉണ്ടാക്കുന്നത്. അത് ഇസ്രായേലാണ്, ഞങ്ങളല്ല, ഞങ്ങൾ അധിനിവേശത്തിന്റെ ഇരകളാണ്. കാലഘട്ടം. അതിനാൽ, കാര്യങ്ങളുടെ പേരിൽ ആരും ഞങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല. ഞങ്ങൾ ചെയ്യുന്നു,ഞങ്ങൾ ചെയ്യുന്നതെല്ലാം ന്യായമാണ്. രക്തസാക്ഷികളുടെ രാഷ്ട്രമെന്നാണ് ഞങ്ങളെ വിളിക്കുന്നതെന്നും രക്തസാക്ഷികളെ ബലിയർപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഭീകരനേതാവ് കൂട്ടിച്ചേർത്തു.
Discussion about this post