കൊച്ചി: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മാസങ്ങൾക്ക് മുൻപാണ് വിടപറഞ്ഞത്. അരനൂറ്റാണ്ടിലേറെ കാലം രാഷ്ട്രീയത്തിലിരുന്ന് ജനങ്ങളെ സേവിച്ച പ്രിയ നേതാവിന്റെ ഓർമ്മകളിലാണ് ജനങ്ങൾ. ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമ ആക്കിയാൽ ആരൊക്കെ അഭിനയിക്കണം എന്ന ചോദ്യത്തിന് പുതുപ്പള്ളി എംഎൽഎയായ ചാണ്ടി ഉമ്മൻ നൽകിയ മറുപടിയാണ് ശ്രദ്ധനേടുകയാണ്.
രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് ചാണ്ടി ഉമ്മന്റെ തുറന്നുപറച്ചിൽ.അപ്പയുടെ ബയോപിക് വന്നാൽ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നും പിന്നും നോക്കാതെ മമ്മൂട്ടി എന്നാണ് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്. ചിത്രത്തിൽ തന്റെ വേഷം ചെയ്യുന്നത് ദുൽഖർ ആയിരിക്കുമെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നൂറ് ദിവസം നീണ്ടുനിൽക്കുന്നതാണ് ഷൂട്ട്.
Discussion about this post