ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടികൊലപ്പെടുത്തി. കൗന്തി പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. പ്രതി ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. ഭാര്യ ടിൻറുവുമായി ജോബിന് നിരന്തരം വഴക്കായിരുന്നുയ. ഇതേ തുടർന്ന് ടിന്റു സ്വന്തം വീട്ടിലാണ്. ഇന്നലെ അർധരാത്രി ജോബിൻ ഇവിടെയെത്തുകയും ടോമിയുമായി വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ടിന്റുവിനെയും ഇയാൾ വെട്ടി.
വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ടിന്റുവിൻറെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ബംഗളൂരുവിൽ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിൻ.
Discussion about this post