കൊച്ചി: വിനോദയാത്രയ്ക്കായി പുറപ്പെടാൻ ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർവാഹനവകുപ്പ്. എളമക്കര ഗവണ്മെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ ടൂർ പോകുന്നതിന് തൊട്ടു മുൻപാണ് മോട്ടോർ വാഹന വകുപ്പിൻറെ നടപടി.
പരിശോധന നടക്കുമ്പോൾ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെടുന്നതിനു മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.
ബസിൻറെ ഫിറ്റ്‌നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച് ടൂർ നടത്താനുള്ള ശ്രമത്തിലാണ് സ്‌കൂൾ അധികൃതർ.
അവസാന നിമിഷത്തിലെ മോട്ടോർ വാഹന വകുപ്പിൻറ നടപടി ടൂർ പ്രതിസന്ധിയിലാക്കിയെങ്കിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് പരിശോധനയെന്നാണ് അധികൃതർ പറയുന്നത്.
Discussion about this post