ടെൽ അവീവ്: ഇസ്രായേൽ- ഹമാസ് യുദ്ധം തുടരുന്നതിനിടെ പുതിയ വിവരങ്ങൾ പങ്കുവച്ച് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന്റെ മുൻനിര കമാൻഡറായ ഒരാളെ കൂടി വധിച്ച വിവരമാണ് പ്രതിരോധ സേന പുറത്ത് വിട്ടത്. അഹമ്മദ് സിയാം എന്ന ഹമാസിന്റെ മുതിർന്ന നേതാവാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേരെ ബന്ദിയാക്കി കൊല്ലാക്കൊല ചെയ്യാൻ നേതൃത്വം നൽകിയ ആളാണ് ഈ കൊല്ലപ്പെട്ട അഹമ്മദ് സിയാം എന്നാണ് വിവരം.
ബന്ദികളെ മനുഷ്യകവചമാക്കി മാറ്റി യുദ്ധത്തിൽ പോരാടുന്നതാണ് ഈ ഭീകരന്റെ പ്രധാന രീതി. ബന്ദികളെ വച്ച് വിലപേശാനും പീഡിപ്പിക്കാനും ഇയാൾ ഒട്ടും മടിച്ചിരുന്നില്ല.
അതേസമയം നിരവധി ഹമാസ് കമാൻഡർമാരെയാണ് ഇസ്രായേൽ സൈന്യം ഇത് വരെ വധിച്ചിട്ടുള്ളത്. 20 ഓളം മുൻനിര നേതാക്കളെ ഇതിനകം കാലപുരിയ്ക്ക് അയച്ചിരിക്കുകയാണ് സൈനികർ. കനത്ത നാശമാണ് ഹമാസ് ഭാഗത്തിന് ഉണ്ടായിരിക്കുന്നത്.
Discussion about this post