കോഴിക്കോട്: എരവന്നൂർ എയുപി സ്‌കൂളിൽ സ്റ്റാഫ് കൗൺസിൽ ചേരുന്നതിനിടെ സംഘർഷം. സംഭവത്തിൽ 7 പേർക്ക് പരുക്കേറ്റു. എൻടിയു ഉപജില്ലാ ട്രഷററും സ്‌കൂളിലെ അദ്ധ്യാപികയുമായ സുപ്രീന, ഇവരുടെ ഭർത്താവ് ഷാജി, ഇതേ സ്‌കൂളിലെ മറ്റ് അദ്ധ്യാപകരായ പി.ഉമ്മർ, വീ.വീണ, കെ.മുഹമ്മദ് ആസിഫ്, അനുപമ, എം.കെ.ജസ്ല എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടികളെ മർദിച്ചതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ രണ്ട് അദ്ധ്യാപകർക്കെതിരേ പരാതിയുണ്ടായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അദ്ധ്യാപികയായ സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അദ്ധ്യാപകനും എൻ.ടി.യു. ജില്ലാ നേതാവുമായ ഷാജി. സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ, ഇയാൾ ആക്രമിച്ചെന്നാണ് മറ്റ് അദ്ധ്യാപകരുടെ പരാതി. എന്നാൽ, തങ്ങളെ ആക്രമിച്ചെന്ന് സുപ്രീനയും ഷാജിയും ആരോപിക്കുന്നു.
Discussion about this post